പത്തനാപുരം : എസ്.എഫ്.സി.കെ വർക്കേഴ്‌സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഹെഡ് ഓഫീസ് പടിക്കൽ ഇന്ന് 2.30 മുതൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കറവൂർ എൽ .വർഗീസും സെക്രട്ടറി എസ്.ഷാജിയും അറിയിച്ചു. ധർണ സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ബി.അജയകുമാർ ഉദ്ഘാടനം ചെയ്യും . തൊഴിലാളികളുടെ യൂണിഫാം പൂർണമായി വിതരണം ചെയ്യുക, സ്ത്രീ തൊഴിലാളികൾക്ക് സാരി നൽകുക, ക്വാർട്ടേഴ്സുകൾ അറ്റകുറ്റപണികൾ നടത്തി വാസയോഗ്യമാക്കുക, എസ്റ്റേറ്റിലെ കാടുകൾ നീക്കം ചെയ്യുക , ആവശ്യമായ തൊട്ടി, കൂട, കത്തി എന്നിവ നൽകുക തുടങ്ങി 20 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് കറവൂർ എൽ വർഗീസും സെക്രട്ടറി എസ് .ഷാജിയും അറിയിച്ചു.