കടയ്ക്കൽ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിലെ നിലമേൽ യു.പി സ്‌കൂൾ, ചിതറ എൽ.പി.എസ്, വയല ഹയർസെക്കൻഡറി സ്‌കൂൾ, ചടയമംഗലം എം.ജി.എച്ച്.എസ്.എസ് എന്നീ നാല് സർക്കാർ വിദ്യാലയങ്ങൾ ഒരു കോടി രൂപ വീതം ചെലവഴിച്ച് കെട്ടിടം നിർമ്മിക്കുന്നതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. കിലയ്ക്കാണ് നിർമ്മാണ ചുമതല. നിയോജക മണ്ഡലത്തിലെ കരുകോൺ ഹയർസെക്കൻഡറി സ്‌കൂൾ, കുമ്മിൾ ഹയർസെക്കൻഡറി സ്‌കൂൾ, തേവന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ, കടയ്ക്കൽ യു.പി സ്‌കൂൾ എന്നീ നാല് സർക്കാർ വിദ്യാലയങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് മന്ത്രി ജെ .ചിഞ്ചുറാണിയുടെ ഓഫീസ് അറിയിച്ചു.