പത്തനാപുരം : പിറവന്തൂർ, കറവൂർ വാർഡ് കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും ഭക്ഷ്യധാന്യക്കിറ്റ് വിതരണവും നടത്തി. കെ. പി .സി. സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഫിലിപ്പ് തോമസ് അദ്ധ്യക്ഷനായി. മായ സ്വാഗതവും ബൂത്ത് പ്രസിഡന്റ് എൻ. രാജൻ നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് .അനീഷ് ഖാൻ, ബ്ലോക്ക് ഭാരവാഹികളായ സി. ജോസഫ്, ഡി .രാജു, ചെമ്പനരുവി ജോൺസൺ, മണ്ഡലം പ്രസിഡന്റ് കറവൂർ സുരേഷ്, സെക്രട്ടറി വി.പി. ജോൺ, സി .ആർ .രജികുമാർ, ബാബുരാജ്‌, ഷിജു എസ്. ഷൈജു, സോമൻ, ടി. സോമരാജൻ, റോയി, വിപിൻ, ബിജു, സി .സി. മധു, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.