paravur
കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ചാരുതാ ലൂയിയെ മുൻ മന്ത്രി സി.വി. പത്മരാജൻ ഉപഹാരം നൽകി അനുമോദിക്കുന്നു

പരവൂർ: കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് ഡി.എം.ആർ.ഡി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പരവൂർ നെടുങ്ങോലം ചാരൂസിൽ ഡോ. ചാരുതാ ലൂയിയെ കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മുൻ മന്ത്രി സി.വി. പത്മരാജൻ ഉപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബേബിസൺ, പരവൂർ രമണൻ, പരവൂർ സജീബ്, സുരേഷ് ഉണ്ണിത്താൻ, എസ്. സുനിൽകുമാർ, അജിത്ത്, ലതാ മോഹൻദാസ്, എഴുവാൻകോട് രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.