viji-
കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപ്പെടുത്തിയ ബെസ്റ്റ് എൻഫോഴ്സ്‌മെന്റ് ഓഫീസർക്കുള്ള പുരസ്കാരം മന്ത്രി കെ.എൻ. ബാലഗോപാൽ കരുനാഗപ്പള്ളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലിന് സമ്മാനിക്കുന്നു

കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപ്പെടുത്തിയ ബെസ്റ്റ് എൻഫോഴ്സ്‌മെന്റ് ഓഫീസർക്കുള്ള പുരസ്കാരം മന്ത്രി കെ.എൻ. ബാലഗോപാൽ കരുനാഗപ്പള്ളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലിന് സമ്മാനിച്ചു. പത്ത് മാസത്തിനിടെ 100 കേസ് അന്വേഷിച്ച് കണ്ടെത്തിയ അപൂർവ റെക്കാർഡ് നേട്ടത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ലാലാസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിലാണ് വിജിലാലിന് ബെസ്റ്റ് എൻഫോഴ്സ്മെന്റ് ഓഫീസർ അവാർഡ് സമ്മാനിച്ചത്.