photo
ശ്രീനാരായണ ലഹരിവിമുക്തി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ചടയമംഗലത്ത് നടന്ന ലഹരിവിരുദ്ധ പരിഷത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടയമംഗലം ഹരിശ്രീ ആശുപത്രിയിൽ നടന്ന ലഹരി വികമുക്തിപരിഷത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ. വി. സജീവ് അദ്ധ്യക്ഷനായി. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് തുളസീധരൻ വേങ്ങൂർ, ജി. രാജീവ്, കിരൺ, പള്ളിക്കൽ മണികണ്ഠൻ, എസ്.എൻ.ഡി.പി ചടയമംഗലം യോഗം ശാഖാ സെക്രട്ടറി മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ ഗാന്ധിയൻ മജേഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.