ഹരിപ്പാട്: സിവിൽ സർവ്വീസ് പരീക്ഷയിൽ 496-ാം റാങ്ക് നേടിയ നീന വിശ്വനാഥിനെ ശ്രീനാരായണ സാംസ്കാരിക സമിതി ഹരിപ്പാട് യൂണിറ്റ് അനുമോദിച്ചു. സമിതി സംസ്ഥാന കമ്മിറ്റിയംഗം പി.ഡി. സുദർശനൻ, ഹരിപ്പാട് യൂണിറ്റ് പ്രസിഡന്റ് ഇ.പി. സതീശൻ, സെക്രട്ടറി വി.എൻ. അനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ മാനാമ്പട, ആർ. ശശിധരൻ, സദാശിവൻ, പി.എസ്. മധു, സുധീഷ് കുമാർ എന്നിവർ പങ്കെടുത്തു.