അഞ്ചൽ: ജോയിന്റ് കൗൺസിൽ ഒഫ് സ്റ്റേറ്റ് സർവീസ് ഓർഗൈനൈസേഷൻ അഞ്ചൽ മേഖലാ പ്രവർത്തക കൺവെൻഷൻ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 ന് അഞ്ചൽ ബ്ലോക്ക് ഹൗസിംഗ് കോർപ്പറേറ്റീവ് ഹാളിൽ നടക്കുന്ന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ബി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.