കൊല്ലം: ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റോഫീസിന് മുന്നിൽ ഗാന്ധി സ്മരണയും അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലലും നടന്നു. ജില്ലാ കൺവീനർ ജോർജ് തോമസ് മുളവന ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മണ്ഡലം കൺവീനർ മധു തഴവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഴിമതി വിരുദ്ധ സമിതി കൺവീനർ ദാസൻ ബർണാഡ്, സോഷ്യൽ മീഡിയാ കൺവീനർ ഇല്യാസ് പോളയിൽ, ജില്ലാ ട്രഷറർ വിമല ജസ്റ്റിൻ, മണ്ഡലം കൺവീനർമാരായ എൻ. നസിമുദ്ദീൻ, മാമച്ചൻ ഡാനിയൽ, സുനിൽകുമാർ ചടയമംഗലം, നവാൻ കൊല്ലം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മോഹനചന്ദ്രൻ സ്വാഗതവും കൊട്ടാരക്കര മണ്ഡലം കൺവീനർ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.