ഓടനാവട്ടം : പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വെളിയത്ത് അഞ്ചുമൂർത്തിക്ഷേത്ര പരിസരം ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിഖ്യത്തിൽ ശുചീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി .ബി .ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വയ്ക്കൽ സോമൻ അദ്ധ്യക്ഷനായി. കുളത്തുംകരോട്ടു ബാലകൃഷ്ണപിള്ള, മാവിള വാസുപിള്ള, ഗോപാലകൃഷ്ണപിള്ള എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി കെ. ആർ. രാധാകൃഷ്ണൻ മുഖ്യ പ്രസംഗം നടത്തി. മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറ, ജനറൽ സെക്രട്ടറി മാവിള മുരളി, വൈസ് പ്രസിഡന്റ് മനു വെളിയം, ശ്യാംകുമാർ എന്നിവർ സംസാരിച്ചു.