photo
ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ക്ഷേത്ര സംരക്ഷണ സമിതി കൊല്ലം ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം കെ.ജി രാമചന്ദ്രൻ ,ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.രാഘവൻ നായർ, രാഷ്ട്രീയ സ്വയംസേവക സംഘം ഗ്രാമ ജില്ല സംഘചാലക് ആർ.മോഹനൻ, ജില്ലാ സെക്രട്ടറി എസ്.വേണുഗോപാൽ, മാതൃസമിതി ജില്ലാ പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ ,സെക്രട്ടറി ശ്രീദേവി എന്നിവർ സംസാരിച്ചു. സി.രാജശേഖരപിള്ള പുളിമാന, ആർ.മോഹനൻ പുലിയൻകുളങ്ങര (രക്ഷാധികാരികൾ ) പ്രൊഫ.കെ.രാഘവൻ നായർ ( പ്രസിഡന്റ്) കെ.പ്രശാന്തൻ ശ്രീദേവി ( വൈസ് പ്രസിഡന്റുമാർ) എസ്. വേണുഗോപാൽ (സെക്രട്ടറി) കാർത്തികേയൻ , മംഗളംബിക ( ജോയിന്റ് സെക്രട്ടറിമാർ) ജയകൃഷ്ണൻ ( ട്രഷറർ), രാജേഷ് (ദേവസ്വം സെക്രട്ടറി ), വാസുദേവൻപിള്ള (സാമൂഹ്യ ആരാധനാ പ്രമുഖ് ) , പി.രാജേന്ദ്രൻ (സമ്പർക്ക പ്രമുഖ് ), അയ്യപ്പൻപിള്ള (എൻസത് സംഘ പ്രമുഖ് ) , ഓമനക്കുട്ടൻ പിള്ള (സനാതന ധർമ്മ പാഠശാല പ്രമുഖ് ), കെ. രമണൻ (സേവാപ്രമുഖ് ) അജിത് കുമാർ ( യുവജന പ്രമുഖ് ) , വി. രവി കുമാർ (പ്രചാർ പ്രമുഖ് ) , അശോക് കുമാർ ,പി. ഗോപകുമാർ ,ജി. വിജയകുമാർ (ദേവസ്വം ) എന്നിവരെ തിരഞ്ഞെടുത്തു. മാതൃ സമിതി ജില്ലാ ഭാരവാഹികളായി വിജയലക്ഷ്മി അമ്മ (രക്ഷാധികാരി ) ,ഇന്ദിരാ രാമചന്ദ്രൻ (പ്രസിഡന്റ് ),രാജശ്രീ ആർ.നായർ (വൈസ് പ്രസിഡന്റ് ) , അമ്പിളി പ്രദീപ് ( സെക്രട്ടറി) , സുജ (ജോയിന്റ് സെക്രട്ടറി) , സുഭദ്ര( ട്രഷറർ )എന്നിവരെയും തിരഞ്ഞെടുത്തു.