പുനലൂർ: പുനലൂർ നിയോജക മണ്ഡലത്തിലെ ബഹുജന സംഘടന ഭാരവാഹികളുടെ സംയുക്ത യോഗം വെട്ടിപ്പുഴയിലെ എൻ.എസ്.എസ് മിനി ഓഡിറ്റോറിയത്തിൽ നടന്നു. കോൺഗ്രസ് ജില്ലപ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് മാത്യു അദ്ധ്യക്ഷനായി. മുൻ ഫാമിംഗ് കോർപ്പറേഷൻ ചെയമാൻ സി.മോഹനൻ പിള്ള മുഖ്യപ്രഭാക്ഷണം നടത്തി. കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ, ജില്ല സെക്രട്ടറിമാരായ എബ്രഹാം മാത്യു, ബോബി മാത്യു, യൂത്ത് ഫ്രണ്ട് സംസ്ഥന ജനറൽ സെക്രട്ടറി ശരൺ ശശി, സ്റ്റാർസി രത്നാകരൻ, ഗീത സുകുനാഥ്, അച്ചൻകോവിൽ ശശിധരൻ, കെ.വി.എബ്രഹാം, സോമശേഖരൻ പിള്ള, കല്ലാറ്റ് വർഗീസ്, ശിവപ്രസാദ്, സാംകുട്ടി തുടങ്ങിയവർ സംസാരിച്ചു.