കരുനാഗപ്പള്ളി : എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യു.പി യിൽ മരണപ്പെട്ട കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ, മുനമ്പത്ത് വഹാബ്, സുഭാഷ്‌ബോസ്, വിജയഭാനു, മോഹൻദാസ്, താഹിർ, ഫിലിപ്പ് മാത്യു, അശോകൻ അമ്മവീട്, നിസാർ, തയ്യിൽ തുളസി, മാത്യുതങ്കച്ചൻ, ജോൺസൺ വർഗീസ് , വി.എസ്.വിനോദ്, താഹ, ചിത്രാവിനോദ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി . കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ, മഞ്ജുക്കുട്ടൻ, രാജേഷ് ശിവൻ , വിഷ്ണുദേവ്,ഷംനാദ് ഷാജഹാൻ, അരുൺകുമാർ,വിഷ്ണു കല്ലേലിഭാഗം,ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകി. .. കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ .എം. നൗഷാദ്, കെ. എസ് .പുരം സുധീർ , ആദിനാട് നാസർ, ബിനി അനിൽ, ശിവാനന്ദൻ, പ്രദീപ്, ആദിനാട് നാസർ, മേടയിൽ ശിവപ്രസാദ് പൂക്കുഞ്ഞ്, ദിലീപ് കൊമളത്ത്, നാസിം, സുധീശൻ , നിയാസ്, ബഷീർ, കെ.എസ്. പുരംസത്താർ ആദിനാട് ഗിരീഷ്, സുദർശനൻ തുടങ്ങിയവർ നേതൃത്വം നൽകി.