prathishe-
പ്രതിഷേധ പ്രകടനം

ചവറ : പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം. കുറ്റിവട്ടത്ത് നടന്ന പ്രതിഷേധയോഗം ഡി.സി.സി മെമ്പർ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷനായി. ബഷീർ കുഞ്ഞ്, പന്മന തുളസി.,ഷമീർ പുതുക്കുളം, അർഷാദ് പാരാമൗണ്ട്, നിഷാസുനീഷ് ,ഷംല നൗഷാദ്, സുജ, സരിത എന്നിവർ പ്രസംഗിച്ചു.