പരവൂർ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ പ്രകടനം നടത്തി. പരവൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എ. ശുഹൈബ്, മണ്ഡലം പ്രസിഡന്റുമാരായ സിജി പഞ്ചവടി, പരവൂർ മോഹൻദാസ്, പരവൂർ സജീവ്, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സുനിൽകുമാർ, മഹേഷ്, സുരേഷ് ഉണ്ണിത്താൻ, സാദിഖ്, പ്രേംജി, സുരേഷ് കുമാർ, ശിവപ്രകാശ്, സമ്മിൽ, ബിനുകുമാർ, മണ്ഡലം ഭാരവാഹികളായ മനോജ് ലാൽ, ഷിബി നാഥ്, ശശിധരൻ, ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.