കരുനാഗപ്പള്ളി: കേരഫെഡിന്റെ കരുനാഗപ്പള്ളി, കോഴിക്കോട് പ്ലാന്റുകളിലും തിരുവനന്തപുരം ഹെഡ് ഓഫീസ് ഉൾപ്പടെയുള്ള കേരഫെഡിന്റെ എല്ലാ മേഖലയിലെയും ജീവനക്കാർ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ അനിശ്ചിതക്കാലത്തേക്ക് പണിമുടക്ക് സമരം നടത്തുന്നു. ജീവനക്കാരുടെ ലീവ് ഏകീകരിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക എന്ന രണ്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.