കൊല്ലം: പെൻഷൻ നിഷേധത്തിനെതിരെ കേരള വാട്ടർ അതോറിട്ടി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ജലഭവന് മുന്നിൽ ധർണ നടത്തി. തറയിൽ ശശി ഉദ്ഘാടനം ചെയ്തു. ടി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എ.ഡി. ബാബുരാജ്, ഡി.സുന്ദരേശൻ, എൻ.ബാലൻ, എ.ഷംസുദീൻ, സ്റ്റാഫ് അസോ. ജില്ലാ സെക്രട്ടറി സജീവ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.ഷൈൻ എന്നിവർ സംസാരിച്ചു.