al
യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.ഉത്തർപ്രദേശിൽ സമരം ചെയ്ത കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സർക്കാർ ഭീകരതക്കെതിരെയും സംഭവസ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ തടയുകയും കരുതൽ തടങ്കലിലാക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു

കുന്നത്തൂർ: യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഉത്തർപ്രദേശിൽ സമരം ചെയ്ത കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സർക്കാർ ഭീകരതക്കെതിരെയും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ കരുതൽ തടങ്കലിലാക്കിയ നടപടിയിൽ പ്രതിഷേധിച്ചുമാണ് പ്രകടനം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഥിൻ കല്ലട, ഉണ്ണി ഇലവിനാൽ, തുണ്ടിൽ നൗഷാദ്, സുരേഷ് ചന്ദ്രൻ, റിയാസ് പറമ്പിൽ, ഷാഫി ചമ്മാത്ത്, സനു ലാൽ, ലോജു, ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി..