ഓയൂർ: വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വെളിനല്ലൂർ പഞ്ചായത്തിൽ സ്ഥിരതാമസക്കാതായ വിദ്യാർത്ഥികളെ ആദരിക്കുന്നു. എസ്.എസ്. എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയവരെയും, സി.ബി.എസ്.ഇ., ഐ.സി. എസ്.സി., ഐ.സി.എസ്.വിഭാഗങ്ങിൽ 90 ശതമാനം മാർക്ക് നേടിയവരെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന വിജയം നേടിയവരെയുമാണ് ആദരിക്കുന്നത്. അർഹരായവർ മാർക് ലിസ്റ്റിന്റ കോപ്പി, ഫോട്ടോ, ഫോൺ നമ്പർ എന്നിവ 8 ന് വൈകിട്ട് 5ന് മുൻപ് ബാങ്ക് ഹെഡ് ഓഫീസിലോ ബ്രാഞ്ച് ഓഫിസികളിലോ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.