കൊല്ലം: ആർ. ശങ്കർ സാഹിത്യ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിശ്വകുമാർ കൃഷ്ണജീവനം രചിച്ച 'മൃത്യു രഹസ്യം ഒരു സംവാദം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ജി.കെ. ശശിധരൻ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പുസ്തകം ഏറ്റുവാങ്ങി. ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സ്വാമി തീർത്ഥപാദ പുസ്തകാവതരണം നടത്തി. സമിതി ജനറൽ സെക്രട്ടറി സുജയ് ഡി. വ്യാസൻ, ഡോ. വി.എസ്. രാധാകൃഷ്ണൻ, പി.എസ്. സീനാദേവി, എ. റഹീംകുട്ടി, ജി.എസ്. ഇന്ദുശേഖർ, മുരുകൻ പാറശേരി തുടങ്ങിയവർ സംസാരിച്ചു. വിശ്വകുമാർ കൃഷ്ണജീവനം മറുപടി പ്രസംഗം നടത്തി.