ഓയൂർ: ശക്തമായ കാറ്റിലും മഴയിലും കരിങ്ങന്നൂർ 504 ൽ പൊട്ടൻ പൊയ്കയിൽ മേലേതിൽ വീട്ടിൽ അശോകന്റെ വീടിന് മുകളിൽ മരം വീണ് വീട് തകർന്നു. കഴിഞ്ഞദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് സമീപത്തുനിന്ന കൂറ്റൻ പ്ലാവ് ശക്തമായ കാറ്റിൽ ഒടിഞ്ഞ് വീടിന് മുകളിൽ വീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റ് പാകിയ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഉറങ്ങിക്കിടന്ന അശോകന്റെയും ഭാര്യയുടെയും മുകളിൽ മേൽക്കൂര പതിക്കുകയും ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. വെളിനല്ലൂർ വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.