കൊല്ലം: ജില്ലാ ബാൾ ബാഡ്മിന്റൺ സബ് ജൂനിയർ, ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും യും ജില്ലാ ചാമ്പ്യൻഷിപ്പ് 10, 11 തീയതികളിൽ കൂനമ്പായികുളം ബോൾ ബാഡ്മിന്റൺ ഗ്രൗണ്ടിൽ നടക്കും. 21 മുതൽ 24 വരെ പന്തളത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കൊല്ലം ജില്ലാ ടീമുകളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് സബ് ജൂനിയർ വിഭാഗത്തിലും 2002 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകൾ എട്ടിന് മുമ്പ് രജിസ്റ്റർ ചെയ്യണം.