കൊല്ലം: കർഷകരെ ദ്രോഹിക്കുന്ന നയങ്ങളും പദ്ധതികളും നടപ്പാക്കുന്ന കാര്യത്തിൽ മോദി സർക്കാരിന്റെ പാതയിലാണ് കേരള സർക്കാരും സഞ്ചരിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രിൻസിപ്പൽ കൃഷി ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജെ. സുനിൽജോസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജി.എസ് തരകൻ, എസ്. വിനോദ്, ജെ. സരോജാക്ഷൻ, എസ്. ഉല്ലാസ്, ജെ. ഗിരീഷ് കുമാർ, എം. സതീഷ് കുമാർ, ബി.ടി. ശ്രീജിത്ത്, ജോസ് ഫിലിപ്പ്, ബി. ലുബിന, ഷെബീർ മുഹമ്മദ്, എം.ആർ. ദിലീപ്, എം. മനോജ്, വൈ. നിസാറുദ്ദീൻ, വിമൽ കല്ലട, വൈ. ഫിറോസ്, ബി. വിനോദ്, എ.ആർ. ശ്രീഹരി, ഷാരോൺ അച്ചൻകുഞ്ഞ്, പൗളിൻ ജോർജ്, എസ്. മൻഷാദ് തുടങ്ങിയവർ സംസാരിച്ചു.