കൊല്ലം: ജില്ലയിലെ 14 തദ്ദേശസ്ഥാപന വാർഡുകളിൽ പ്രതിവാര രോഗബാധനിരക്ക് 10ന് മുകളിൽ. ഇവിടങ്ങളിൽ ഇന്നലെ രാത്രി മുതൽ അവശ്യമേഖലകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ ഉത്തരവിറക്കി.
പുതുക്കിയ ഇളവുകളിലുള്ള നിയന്ത്രണങ്ങൾ
1. സ്‌കൂൾ, കോളേജ് ക്ളാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും പരിശീലകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം
2. സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കാണിക്കണം
3. ഇൻഡോർ ഓഡിറ്റോറിയങ്ങൾ ഉൾപ്പെടെയുള്ള സിനിമാ തിയേറ്ററുകൾക്കും ഒാഡിറ്റോറിയങ്ങൾക്കും 25 മുതൽ സീറ്റിംഗ് ശേഷിയുടെ പരമാവധി 50ശതമാനം സീറ്റിംഗ് അനുവദിക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികൾ, ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി മാത്രം പ്രവർത്തിക്കാം.
4. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളു
5. രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി പ്രീ മെട്രിക് ഹോസ്റ്റലുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയ്ക്ക് നവംബർ ഒന്നുമുതൽ പ്രവർത്തിക്കാം.
6. വിവാഹം, മരണാന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം
# തദ്ദേശ സ്ഥാപനം, വാർഡ്, ഡബ്ലിയു.ഐ.പി.ആർ
1. കൊട്ടാരക്കര മുനിസിപ്പാലിറ്റി- 21- 13.04
2. ഏരൂർ - 6- 19.17
3. ചാത്തന്നൂർ - 12- 15.98
4. പിറവന്തൂർ - 2- 14.56
5. അഞ്ചൽ - 7- 13.25
6. നിലമേൽ - 7- 12.15
7. മേലില - 10- 11.93
8. ഏരൂർ - 8- 11.88
9. വെളിനല്ലൂർ - 16- 11.69
10. കുണ്ടറ - 10- 10.94
11. കടയ്ക്കൽ - 4- 11.69
12. ശാസ്താംകോട്ട - 9- 10.48
13. കുളക്കട - 17- 10.19
14. നെടുമ്പന - 9- 10.18