കൊല്ലം: ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയാറ്റിൻകുഴി ജംഗ്ഷനിൽ സ്മൃതി സംഗമം, പുഷ്പാർച്ചന, പായസം വിതരണം എന്നിവ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൾ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എം. നാസർ, ബോബൻ ഡിക്രൂസ്, ഇ.കെ. കലാം, മണക്കാട് സലിം, എസ്. അൻസാർ, പൊന്നമ്മ മഹേശ്വരൻ, എ.കെ. അഷ്റഫ്, പിണക്കൽ സക്കീർ ഹുസൈൻ, വയനക്കുളം സലീം, കൂട്ടിക്കട ഷരീഫ്, ബി. ബാബു, സച്ചിദാനന്ദൻ, രാധാകൃഷ്ണൻ, അനസ് പിണയ്ക്കൽ, മണ്ഡലം ഭാരവാഹികളായ ഷംനാദ്, ഷൗക്കത്ത്, നിസാർ മജീദ്, ഷിബിലി, അൻസർ സൂഫി, അൻവർ ഷാ, മുനീർ ഭാനു, സുരേന്ദ്രബാബു, യൂത്ത് കോൺഗ്രസ് നേതാക്കളായ നിഷാദ്, അസൻ പള്ളിമുക്ക്, അനസ്, ആഷിഖ് ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.