ശാസ്താംകോട്ട: ഉത്തർപ്രദേശിൽ സമരം ചെയ്‌ത കർഷകരെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ ബി.ജെ.പി നടപടിയിൽ പ്രതിഷേധിച്ച് സി .ഐ. ടി. യു കുന്നത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ജംഗ്ഷനിൽ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി ടി .ആർ .ശങ്കരപ്പിള്ള യോഗം ഉദ്ഘാടനം ചെയ്തു. സി .ഐ .ടി .യു ഏരിയ പ്രസിഡന്റ് എ. സാബു അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ. യശ്പാൽ , എ .ഷാനവാസ് , അനിൽ തുമ്പോടൻ , സി .കുമാരി ,ജിജി , ബാബു , ഷിബു ഗോപാൽ എന്നിവർ സംസാരിച്ചു.