മർദ്ദനം ചോദ്യംചെയ്ത പഞ്ചായത്ത് അംഗത്തിനെയും ആക്രമിച്ചു
പാരിപ്പള്ളി: ഭാര്യയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തെയും ആക്രമിച്ച ബി.എസ്.എഫ് ജവാനായ ഭർത്താവിനെതിരെ കേസ്. കല്ലുവാതുക്കൽ പൂവത്തൂർ ആശാ ഭവനിൽ അനീഷ് കുമാറിനെതിരെയാണ് (38) പാരിപ്പള്ളി പൊലീസ് കേസെടുത്തത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഭാര്യയെ മർദ്ദിച്ച് അവശയാക്കിയ അനീഷ് അയൽവാസികളെ അസഭ്യം വിളിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്തെത്തിയ ഇളംകുളം വാർഡ് മെമ്പർ ഹരീഷിനെയും അനീഷ് ആക്രമിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ഹരീഷ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ചികിത്സയിലാണ്. അനീഷ് കുമാറിന്റെ ഭാര്യയും ഹരീഷും പൊലീസിൽ പരാതി നൽകി.