കൊല്ലം: കർഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കയറ്റി 8 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ജില്ലാ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കൗഷിക്ക് എം. ദാസ്, ഹർഷാദ് മുതിരപ്പറമ്പ്, അനൂപ് നെടുമ്പന, ബിച്ചു കൊല്ലം, സച്ചിൻ പ്രതാപ്, അജു ചിന്നക്കട, ഷാജി പള്ളിത്തോട്ടം, മഹേഷ് മന, മുഹമ്മദ് സിയ, സിദ്ധിഖ് തുടങ്ങിയവർ സംസാരിച്ചു.