clappana
ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്മൃതി യാത്ര സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഓച്ചിറ : ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ രതീഷ്, സജീവ്, എം.എസ്. രാജു, ജി. ബിജു, ജീവൻ, കെ.വി. സൂര്യകുമാർ തുടങ്ങിയവർ സംസാരിച്ചു. നവാസ് സ്വാഗതവും സിയാദ് നന്ദിയും പറഞ്ഞു. ഗാന്ധിയിലേക്ക് മടങ്ങുക എന്ന സന്ദേശം ഉയർത്തിയാണ് ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചത്.