പരവൂർ: കോട്ടപ്പുറം ശ്രീഭൂതനാഥ ക്ഷേത്രത്തിൽ നവരാത്രി പൂജ ഇന്നു മുതൽ 15 വരെ നടക്കും. വൈകിട്ട് 6 ന് സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകളോടെ നവരാത്രി ആഘോഷം ആരംഭിക്കും. തുടർന്ന് എല്ലാദിവസവും വിശേഷാൽ പൂജകൾ മണ്ഡപത്തിൽ നടക്കും. 13ന് വൈകിട്ട് 5.30 ന് പൂജവയ്പ്. തുടർന്ന് സംഗീത ആലാപനം. 14ന് വിശേഷാൽ പൂജകളും സംഗീത ആലാപനവും. 15ന് രാവിലെ ഏഴിന് പൂജ എടുപ്പ്, തുടർന്ന് വിദ്യാരംഭം. കൊവിഡ് പ്രോട്ടോകാൾ പ്രകാരം ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കും.