പരവൂർ : കലയ്‌ക്കോട് കന്യാമഠം ദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് ആരംഭിച്ച് 15ന് സമാപിക്കും. ദിവസവും രാവിലെ മഹാഗണപതിഹോമം, ദേവീഭാഗവതപാരായണം, സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജ എന്നിവ നടക്കും. 13ന് വൈകിട്ട് 5ന് പൂജവയ്പ്, 15ന് രാവിലെ 7ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം എന്നിവയാണ് ചടങ്ങുകൾ.