പരവൂർ: എ.ഐ.എസ്.എഫ് പൂതക്കുളം ലോക്കൽ സമ്മേളനം സംഘടന സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ. അനുരാജ് ഉദ്‌ഘാടനം ചെയ്തു. അനന്തു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, സുനിൽരാജ്. അഡ്വ.എം.കെ.മനോജ്, അരുൺ കലയ്‌ക്കോട്, കണ്ണനുണ്ണി, എ.അജിത്ത്, എ.കിഷോർ, ജി.എസ്.അശ്വതി, അർജുൻ, സോഹൻ, വി.ജി.ജയ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ശങ്കർ മഹാദേവ് (പ്രസിഡന്റ്), അഞ്ജന കൃഷ്ണൻ, ഐശ്വര്യ അജയ് (വൈസ് പ്രസിഡന്റുമാർ), അനന്തു സുരേഷ് (സെക്രട്ടറി), ബി.എസ്.കാർത്തിക്, അശ്വിൻ മനോജ് (ജോയിന്റ് സെക്രട്ടറിമാർ).