paravur
കോട്ടപ്പുറം ജി. ദേവരാജൻ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ അസോസിയേഷൻ പരിധിയിലെ റോഡ് ശുചീകരണത്തിനെത്തിയവർ

പരവൂർ : കോട്ടപ്പുറം ജി. ദേവരാജൻ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ അസോസിയേഷൻ പരിധിയിലെ വിവിധ റോഡുകൾ ശുചീകരിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന യോഗം വാർഡ് കൗൺസിലർ സ്വർണമ്മ സുരേഷ് ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രാജീവൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുചിത്ത്, ട്രഷറർ ദിലൻ, വൈസ് പ്രസിഡന്റുമാരായ സുദർശനൻ എന്നിവർ പങ്കെടുത്തു.