paravur
സ്‌കൗട്ട് ഗൈഡ് ചാത്തന്നൂർ ലോക്കൽ അസോസിയേഷൻ പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ് പി. ശ്രീജയെ സ്കാർഫ് അണിയിച്ച് സ്വീകരിക്കുന്നു.


പരവൂർ: സ്‌കൗട്ട് ആൻഡ് ഗൈഡ് ചാത്തന്നൂർ ലോക്കൽ അസോസിയേഷൻ വാർഷിക കൗൺസിൽ യോഗം ചാത്തന്നൂർ ഗവ.എൽ.പി.എസിൽ നടന്നു. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ അസോസിയേഷൻ ചെയർമാൻ ഷൈനി ഹബീബ് മുഖ്യപ്രഭാഷണം നടത്തി. എൽ.എ സെക്രട്ടറി വിജയകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. അലക്സ്‌ വർഗീസ്, സുനിൽ ജോർജ്‌, ശ്യാമള കുമാരി, ദിനിൽ മുരളി, സിന്ധു, ശശിധരൻ നായർ, മുരളീധരൻപിള്ള, കമലമ്മ, പ്രദീപ്‌ കുമാർ, നിമ എന്നിവർ സംസാരിച്ചു. ലോക്കൽ അസോസിയേഷൻ ട്രഷറർ സതീഷ് നന്ദി പറഞ്ഞു.