കരുനാഗപ്പള്ളി: നഗരസഭക്ക് മുന്നിൽ യു.ഡി.എഫ് കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. ടി.പി.സലിംകുമാർ അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ജയൻ,നഗരസഭാ കൗൺസിലർ എം. അൻസാർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ, മുനമ്പത്ത് വഹാബ്,കാട്ടൂർ ബഷീർ, ജയകുമാർ, മുനമ്പത്ത് ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭയുടെ പരിധിക്കുള്ളൽ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുക, തെരുവ് വിളക്കുകൾ തെളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.