panchayath
വെളിനല്ലൂർ പഞ്ചായത്തിൽ നടന്ന ഗാന്ധിജയന്തി ശുചീകരണവാരാചരണം പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്യുന്നു.

ഓയൂർ: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വെളിനല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരിങ്ങന്നൂർ വാർഡിൽ നടന്ന ശുചീകരണ വാരാചരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലിജി, മുന്ന പബ്ലിക് ലൈബ്രറി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനം നടക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.