al
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു .സി) കൊല്ലം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എസ് റാവുത്തർ അനുസ്മരണം കൊട്ടാരക്കര കോൺഗ്രസ്‌ ഭവനിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്ന്നു..

കൊട്ടാരക്കര: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു .സി) കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എസ് റാവുത്തർ അനുസ്മരണം കൊട്ടാരക്കര കോൺഗ്രസ്‌ ഭവനിൽ നടന്നു. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ്‌ കൊട്ടാരക്കര ബ്ലോക്ക്‌ പ്രസിഡന്റ് ഒ.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽസെക്രട്ടറി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ കമ്മിറ്റി സെക്രട്ടറി സജിമോൻ , കൃഷ്ണകുമാർ, അനിൽകുമാർ, മണിക്കുട്ടൻ, സുകുമോൻ,പ്രസാദ് ,ബിന്ദുമോൾ എന്നിവർ സംസാരിച്ചു.