ഓടനാവട്ടം : ലോകോത്തര വിപണികളിലെ വിവിധയിനം പ്ലാവുകൾ വെളിയത്ത് നാല് ഏക്കറിലധികം ഭൂമിയിൽ കൃഷി ചെയ്ത് വിളവെടുത്ത് വരുന്നതിൽ വിവിധ പുരസ്കാരങ്ങൾ നേടിയ വെളിയം കെ .എസ്. രാജീവനെ ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് വയ്ക്കൽ സോമൻ അദ്ധ്യക്ഷനായി. അനുമോദന യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി. ബി .ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ .ആർ. രാധാകൃഷ്ണൻ, മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറ, വാർഡ് മെമ്പർ വെളിയം അജിത്, സെക്രട്ടറി മാവിള മുരളി എന്നിവർ സംസാരിച്ചു.