കുലശേഖരപുരം : ഗ്രാമപഞ്ചായത്തിൽ നീലികുളം ഏഴാം വാർഡിൽ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കുലശേഖരപുരം പഞ്ചായത്ത് നാളികേര ഫെഡറേഷൻ പ്രസിഡന്റുമായ നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദീപക്ക്. എസ്.ശിവദാസ് അദ്ധ്യക്ഷനായി. വാർഡ് പ്രസിഡന്റ് കാട്ടൂർ മണ്ഡലംസെക്രട്ടറി ഷാജഹാൻ, രാജേന്ദ്രൻ, രവിന്ദ്രൻ, ബീനാ വിക്രമൻ, വവ്വാക്കാവ് രാജപ്പൻ സ്വാമി, ഷംസുദ്ദീൻ (മണവാട്ടി) തുടങ്ങിയവർ പങ്കെടുത്തു.