lrc-photo
മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണത്തോട് അമുബന്ധിച്ച് നടത്തിയ ചർച്ചയിൽ പ്രസിഡന്റ് കെ. ഷാജി ബാബു സംസാരിക്കുന്നു

കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. തുടർന്ന് 'വയോജനങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ - ആശങ്കകളും പരിചരണവും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. വയോജന വേദി കൺവീനർ രാജു കരുണാകരൻ ചർച്ച നയിച്ചു. എൽ.ആർ.സി സെക്രട്ടറി എസ്. സുബിൻ നന്ദി രേഖപ്പെടുത്തി.