കൊല്ലം: പുതിയകാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്നുമുതൽ ആരംഭിക്കും. എല്ലാ ദിവസവും വിദ്യാർത്ഥികൾക്കുവേണ്ടി സാരസ്വതമന്ത്രപുഷ്പാഞ്ജലി നടക്കും. ഓരോ ദിവസവും ഓരോ ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകമുണ്ടാകും. ഉച്ചപൂജയ്ക്ക് ശേഷം ഭക്തജനങ്ങൾക്ക് പ്രസാദഊട്ട് നടത്തും. 13ന് രാവിലെ 10ന് കുമാരിപൂജ, വൈകിട്ട് 6ന് പൂജവെയ്പ്പ്, രാത്രി 7ന് ചെന്നൈ വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീത സദസ്, 14ന് രാവിലെ 10ന് വിദ്യാർത്ഥികളുടെ സമൂഹസാരസ്വതയജ്ഞം, വൈകിട്ട് 7ന് രഞ്ജിനി നൃത്തവിദ്യാലയത്തിന്റെ നൃത്ത്യനൃത്യങ്ങൾ, 15ന് രാവിലെ 6.30 മുതൽ വിദ്യാരംഭം എന്നിവ നടക്കും. പ്രൊഫ. പി.ജി. പണിക്കർ, ഡോ. പട്ടത്താനം വി. രാധാകൃഷ്ണൻ, മണി കെ. ചെന്താപ്പൂർ, ഡോ. എസ്.വൈ. ഗംഗ, ഡോ. ടി. ലീലാമണി, തങ്കമണി ടീച്ചർ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുമെന്ന് ദേവസ്വം മാനേജർ ആർ. അജയകുമാർ അറിയിച്ചു.