തൊടിയൂർ: അരമത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണംനടന്നു. ഗാന്ധിജിയുടെ ച്ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചേർന്ന യോഗം കെ.പി .സി. സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബി.മോഹനൻ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ .അജയകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ, കെ.ധർമ്മദാസ് ,തൊടിയൂർ നോർത്ത് ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ഷിബു എസ്.തൊടിയൂർ,
ജി.വിജയൻ ഉണ്ണിത്താൻ, ഷമീർ മേനാത്ത്, അരുൺസോമൻ, കമറുദ്ദീൻ എന്നിവർ സംസാരിച്ചു.