കൊട്ടാരക്കര : ആനക്കോട്ടൂർ കൈതോട് ദുർഗാ ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇന്ന് ആരംഭിച്ച് 15ന് സമാപിക്കും. എല്ലാ ദിവസവും ഗണപതിഹോമം, ദേവീ ഭാഗവത പാരായണം, ദീപ കാഴ്ച, ദീപാരാധന, ഭക്തി ഭജന എന്നിവ നടക്കും. 13ന് പൂജവയ്പ്പ്, 14ന് മഹാനവമി പൂജയും വിളക്കും. 15ന് വിജയദശമി ആഘോഷവും വിദ്യാരംഭവും. വിദ്യാരംഭത്തിന് കുട്ടികൾക്ക് ക്ഷേത്രം തന്ത്രി ചെറുപൊയ്ക നവനീതം ഉണ്ണികൃഷ്ണൻ നമ്പൂതിരി ആദ്യാക്ഷരം കുറിക്കും.