കൊല്ലം : കൊല്ലൂർവിള ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് തുടങ്ങി 15ന് അസാനിക്കും. നവരാത്രി ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, വിശേഷാൽ അഭിഷേകം, ഭഗവതിസേവ, തിരുമുമ്പിൽ നെൽപറ അളവ്, ദേവീഭാഗവതപാരായണം എന്നിവയുണ്ടാകും. 13ന് വൈകിട്ട് പൂജ വെയ്പ്, 14ന് മഹാനവമി ദിവസം രാത്രി 7 ന് സംഗീത സദസ്, 15ന് വിജയദശമി ദിവസം രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം, സമൂഹ സംഗീതാർച്ചന എന്നിവ നടക്കും.