കൊല്ലം : മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് മുതിർന്ന പൗരന്മാരെ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ മുഖ്യപ്രഭാഷണം നടത്തി. രാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി സുഖകാശ സരസ്വതി, ഷാജഹാൻ കാശ്ഫീ, പാലത്തറ മഠത്തിലെ സിസ്റ്റർ ഉഷാ മേരി എന്നിവരുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി. കെ.ബി. ഷഹാൽ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. പൊന്നമ്മ മഹേശ്വരൻ, പി.വി. അശോക് കുമാർ, ആർ.ജി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. നഹാസ് സ്വാഗതവും സുൽഫിക്കർ നന്ദിയും പറഞ്ഞു. മണിയൻപിള്ള, ഷെരീഫ് പാലത്തറ, സലാഹുദ്ദീൻ, ശിഹാബ്, കാസിം, അൻസർ പള്ളിമുക്ക്, താഹിന, സൈജു, സജി മണക്കാട്, സൂചി കൂനമ്പായികുളം, രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.