ചവറ : ഐ.ആർ.ഇ ലോഡിംഗ് ഫോറത്തിൽ ഒഴിവുവന്ന നിയമനം പ്രദേശവാസികൾക്ക് നൽകുക, ആശ്രിത നിയമനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കരിത്തുറ്റ വാർഡ് കോൺഗ്രസ് കമ്മിറ്റിയും ഐ.എൻ.ടി.യു.സിയും സംയുക്തമായി കമ്പനി പടിക്കൽ നടത്തിയ രാപ്പകൽ സമരം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഐ.ആർ.ഇ ഐ.എൻ.ടി.യു.സി യൂണിയൻ ജനറൽ സെക്രട്ടറിയുമായ ജി. സേതുനാഥൻപിള്ള അദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചവറ ഗോപകുമാർ, ചിത്രാലയം രാമചന്ദ്രൻ, അജയൻ ഗാന്ധി തറ, ചവറ മനോഹരൻ, സുരേഷ് കുമാർ, കിഷോർ അമ്പിലാക്കര, ജിജി, യോഹന്നാൻ, ജസ്റ്റിൻ, ജയചന്ദ്രൻ, കുറ്റിയിൽ ലത്തീഫ്, ആൻസി, വിജി, രഞ്ചൻ തുടങ്ങിയവർ സംസാരിച്ചു.