കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കണമെന്ന് കേരള മുസ്‌ലീം ജമാഅത്ത് കൗൺസിൽ മണ്ഡലം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജലീൽ കോട്ടക്കര അദ്ധ്യക്ഷനായി. നിസാംകുറ്റിയിൽ, പറമ്പിൽ സുബൈർ, മെഹർഖാൻ ചേന്നല്ലൂർ, എച്ച്.സലാഹുദ്ദീൻ ബായി, സിദ്ദിഖ് ഇംപീരിയൽ, കണ്ണാടിയിൽ നസീർ തുടങ്ങിയവർ പങ്കെടുത്തു.