ശാസ്താംകോട്ട : വേങ്ങ ആദിക്കാട്ട് കുടുംബം ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ 15 വരെ നടക്കും. ദിവസവും രാവിലെ 6.30 മുതൽ 9.30 വരെ നട തുറക്കും. വിശേഷാൽ പൂജ, ഗണപതി ഹോമം, ഭഗവതി സേവ, പൂജവെയ്പ്, വിദ്യാരംഭം,അഖണ്ഡനാമം,അന്നദാനം എന്നിവ ഉണ്ടായിരിക്കും.