കൊട്ടാരക്കര: പെൻഷൻ പരിഷ്കരണ കുടിശിക മൂന്നാം ഗ‌ഡു വിതരണം ചെയ്യുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നാളെ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിന് മുന്നിലും കളക്ട്രേറ്റുകൾക്ക് മുന്നിലും ധ‌ർണ നടത്തും. ജില്ലാ കളക്ട്രേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണയിൽ താലൂക്കിലെ മുഴുവൻ പെൻഷൻകാരും പങ്കെടുക്കണമെന്ന് താലൂക്ക് പ്രസിഡന്റ് മദനമോഹനനും സെക്രട്ടറി എസ്.എ.കരീമും ആവശ്യപ്പെട്ടു.