photo
പാവുമ്പ അഞ്ചാം വാർഡ്‌ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം സി.ആർ. മഹേഷ് എം.എൽ .എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പളി: പാവുമ്പ മണ്ഡലം അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സി.ആർ .മഹേഷ് എം.എൽ.എ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വേണുഗോപാൽ അദ്ധ്യക്ഷനായി. യു.ഡി .എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തി. ബി. അനിൽകുമാർ, എം.എ. ആസാദ്, കെ.പി.രാജൻ, സുനിൽ നമ്പ്യാർ, പാവുമ്പാസുനിൽ, ചെറുകരസലീം ,മായാസുരേഷ്, സൈനുദ്ദീൻ,തുളസീധരൻ, നീതു, ഹുസൈൻ കൊപ്രത്ത്, രാജേന്ദ്രൻ പാവുമ്പാ, ബിജു കോട്ടൂർ എന്നിവർ സംസാരിച്ചു . ദീർഘ കാലത്തെ സേവനം മാനിച്ച് എം.എ. ആസാദ്, കെ.പി.രാജൻ, അനിൽ കുമാർ എന്നിവരെ ആദരിച്ചു . മേലൂട്ട് പ്രസന്നകുമാർ സ്വാഗതവും ചന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.